വരൂ, നമുക്കൊത്തു പാടാം
സ്വാലിഹ് മലപ്പുറം
കർഷക സംഘം കടലോളമായി
രാജ്യത്തിനകത്ത് മുഷ്ടികളുയർത്തുന്നു.
ഭരണകൂട വേട്ടകളൊന്നും
വില പോവുന്നില്ല.
വരൂ, നമുക്കൊരുമിക്കാം.
കൈകൾ ചേർത്ത്
വാക്കുകൾ കോർത്ത്
ഏറ്റുവിളിക്കാം.
കാവി പൂശി, നഗ്നരാക്കി
നീതിയെക്കൊല്ലുന്ന
ഭരണ ഭീകരതക്കെതിരെ
ഒത്തുപിടിക്കാം.
ഗാന്ധി വിളിപ്പിൻ
അഹിംസ മുറകളെ
മുറുകെപ്പിടിക്കാം.
വിജയത്തിലാവാം
Comments
Post a Comment