സുന്നത്ത് കല്യാണം

അബൂബക്കർ സിദ്ദീഖ് ടി.പി പുത്തൂപാടം



അങ്ങനെ,

സൂര്യ കിരണങ്ങളേറ്റും

ചേറിൽ കളിച്ചും

ചിരിച്ചും രസിച്ചും

കുസൃതി കാണിച്ചിരിക്കുമ്പഴാണ്

ആ ദിനം വന്നത്,

എൻ്റെ ആദ്യ കല്യാണ സുദിനം.

അതെ, എൻ്റെ സുന്നത് കല്യാണം.



ഉമ്മച്ചി പലപ്പോഴും

വികൃതി കാണിക്കുമ്പം

'അൻ്റെ സാനം മുറിക്കുമെന്ന് ' പറഞ്ഞ്

മുൾമുനയിൽ നിർത്തുമായിരുന്നു.



ആശുപത്രീൽ പോവാൻ

 കൂട്ടാക്കാതെ ഒളിച്ചിരുന്നെന്നെ,

'നബി ചര്യയാണത്രേ,

മുസ്ലിമീങ്ങളൊക്കെ നിറവേറ്റണമത്രേ 'യെന്ന്

ൻ്റെ മ്മച്ചി മടിയിലിരുത്തി

തലയിൽ തലോടി പറഞ്ഞിരുന്നു.


ഓർമ്മയുടെ ഏടുകൾക്കൊത്തിരി

മങ്ങലേറ്റിട്ടുണ്ട്.

ഉപ്പയുടെ വിരലിൽ തൂങ്ങി

ആശുപത്രിയിലെത്തിയതതും

തിരിച്ച് വീട്ടിലെത്തിയതുമായ ചിത്രമേ

ഹൃദയ താളുകളിലുള്ളൂ...



പിന്നങ്ങോട്ട്,

കഴുത്തിലൂടെ തുണിയും ചുറ്റി,

ബൂസ്റ്റും മുടയും ഹോർലിക്സും

ഹാ... ഹാ... കെങ്കേമം...


Comments