നരകങ്ങളിലൂടെ ഒരു യാത്ര

ഹാഫിള് അബൂബക്കർ സിദ്ദീഖ് ടി.പി പെരിഞ്ചീരിമ്മൽ


ഞാനൊരു യാത്രികൻ

ഒരിക്കൽ,

ഗാസയിൽ നിന്നും ഞാൻ

യാത്ര ആരംഭിച്ചു,

നിശബ്ദതയുടെ ഭൂമി.

അത് എന്നോട് ദു:ഖത്തിൻ്റെയും നഷ്ടപ്പെടലിൻ്റെയും

കഥകൾ പറഞ്ഞ് തന്നു.



പലസ്തീനിന് മേൽ ഇസ്രയേൽ

ആധിപത്യം സ്ഥാപിക്കുന്നതിന് മുമ്പ്,

അവിടം സ്വാതന്ത്ര്യം കളിയാടിയിരുന്നു.

സമാധാനത്തിൻ്റെ വെള്ളരി പ്രാവുകൾ പാറി പറന്നിരുന്നു.

കുഞ്ഞിളം ചുണ്ടിൽ 

കുസൃതി ചിരികളുണ്ടായിരുന്നു.

അവിടം സ്വർഗമായിരുന്നത്രേ


ഇസ്രായീലികൾ ഫലസ്തീൻ 

മണ്ണ് അപഹരിച്ചപ്പോൾ

സ്വർഗം നരകമായി മാറി.

ചിരികൾക്ക് വംശനാശം സംഭവിച്ചു.

ചെറിയ കുഞ്ഞുങ്ങളുടെ 

കരച്ചിൽ

അന്തരീക്ഷത്തിൽ മുഴങ്ങി ക്കേട്ടു.


പിന്നെ ഞാൻ,

മ്യാൻമറിൽ ചെന്നു.

തുടർന്ന്,

കശ്മീറിലും ഇറാഖിലും.

അവിടെയും സ്ഥിതി തഥൈവ.

നഗരങ്ങളും അങ്ങാടികളും

നിണമണമുയരുന്ന

വേദനകളുടെ കഥകൾ

എന്നോട് പറഞ്ഞ് തന്നു.


അവസാനം,

അഫ്ഗാനിലെത്തി.

ചില തീവ്രവാദികൾ 

അവരുടെ സമാധാനം പിച്ചിചീന്തിയിരിക്കുന്നു.

ജനങ്ങൾ ശുദ്ധവായുവിനായി

നെട്ടോട്ടമോടുകയാണ്.


ഇപ്പോൾ,

എനിക്കൊരു ചോദ്യമുണ്ട്.

ഈ ഭൂമി ആരുടേതാണ്?



Comments